ഹൈദരാബാദിലെ വൻ ലഹരി വേട്ട രാജ്യമാകെ ചർച്ചയാകുന്നു ; കുടുങ്ങിയത് ബിജെപി നേതാവിന്റെ മകനും, സംവിധായകനും, നടിയും…!

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വൻ ലഹരി വേട്ട വിഷയം ചർച്ചയാകുന്നു. ബിജെപി നേതാവ് ജി. യോഗാനന്ദിന്‍റെ മകനും ബിസിനസുകാരനുമായ ഗജ്ജല വിവേകാനന്ദ്, ബോളിവുഡ് സംവിധായകൻ കൃഷ് അടക്കം ഒമ്പത് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തെലുങ്ക് സിനിമാ നിർമാതാവ് കേദാറിനൊപ്പം ലഹരി പാർട്ടിക്കെത്തിയവരിൽ നടി ലിഷി ഗണേശയെയും പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. കേദാറിന്‍റെ ലിവിംഗ് ടുഗെതർ പങ്കാളിയാണ് ലിഷി ഗണേശ്.

ആന്ധ്ര മുൻ മുഖ്യമന്ത്രി കെ റോസയ്യയുടെ പേരക്കുട്ടിയും ബിജെപി നേതാവ് ഗജ്ജല യോഗാനന്ദിന്‍റെ മകനും മഞ്ജീര ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഗജ്ജല വിവേകാനന്ദ് ആണ് ഹൈദരാബാദിലെ പഞ്ചനക്ഷത്രഹോട്ടലിൽ ലഹരിപാർട്ടി നടത്തിയത്. പാർട്ടിക്കെത്തിയ തെലുങ്ക് സിനിമാ നിർമാതാവ് കേദാർ, ബോളിവുഡ് – തെലുങ്ക് സംവിധായകൻ കൃഷ് ജഗർലമുടി എന്നിവരടക്കം പത്ത് പേരെയാണ് ഗച്ചിബൗളി പൊലീസ് അറസ്റ്റ് ചെയ്തത്. മണികർണിക, ഗബ്ബർ ഈസ് ബാക്ക്, കൃഷ്ണം വന്ദേ ജഗദ് ഗുരും എന്നീ സിനിമകളുടെ സംവിധായകനാണ് കൃഷ്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ ഇന്നലെ അർദ്ധരാത്രിയോടെ പൊലീസ് റെയ്ഡ് നടത്തിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...