കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം ; എംഎല്‍എയുടെ മകന്‍ അടക്കമുള്ളവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ എഐഎംഐഎം എംഎല്‍എയുടെ മകന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായി. ഇതോടെ കേസില്‍ ഉള്‍പ്പെട്ട ആറുപേരും പിടിയിലായതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. സദുദീന്‍ മാലിക്ക് (18) ആണ് അറസ്റ്റിലായ പ്രായപൂര്‍ത്തിയായ ആള്‍.

പ്രായപൂര്‍ത്തി ആകാത്തവരില്‍ ഒരാള്‍ എഐഎംഐഎം എംഎല്‍എയുടെ മകനും മറ്റൊരാള്‍ എംഎല്‍എയുടെ ബന്ധുവുമാണെന്നാണ് പുറത്തുവരുന്ന വിവരം. അറസ്റ്റിലായ അഞ്ചു പേര്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിനും എംഎല്‍എയുടെ മകനെതിരെ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കെതിരായ ലൈംഗിക പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. മേയ് 28-ാം തീയതിയാണ് പബ്ബില്‍നിന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ 17-കാരിയെ പ്രതികള്‍ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തത്. പബ്ബില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ആഡംബര കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...