മംഗളൂരുവിൽ യുവാവിൽ നിന്ന് 30 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോ വീഡ് കഞ്ചാവ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

മം​ഗളൂരു: മംഗളൂരുവിൽ യുവാവിൽ നിന്ന് 30 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോ വീഡ് കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ ഓപ്പറേഷനിലാണ് വിദേശത്ത് നിന്ന് നഗരത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രതിയെ പിടികൂടിയത് ഓപ്പറേഷനിൽ 30 ലക്ഷം രൂപയുടെ ഹൈഡ്രോ വീഡ് കഞ്ചാവും 2.5 കിലോ സാധാരണ കഞ്ചാവും മറ്റ് വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. ന​ഗരത്തിൽ ഹൈഡ്രോ വീഡ് കഞ്ചാവ് കടത്തി വിൽക്കുന്നത് സംബന്ധിച്ച് വിശ്വസനീയമായ വിവരം ലഭിച്ചതിനെത്തുടർന്നാണ് ഉദ്യോ​ഗസ്ഥർ റെയ്ഡ് നടത്തിയത്. പുത്തൂർ താലൂക്ക് ഹാരാടി ഗവൺമെൻ്റ് സ്‌കൂളിന് സമീപത്തെ ഹാരാടി ഹൗസിൽ എച്ച് മുഹമ്മദ് ഹഫീസ് (23) ആണ് അറസ്റ്റിലായത്.

മയക്കുമരുന്നിന് പുറമെ മൊബൈൽ ഫോൺ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ എന്നിവ പിടിച്ചെടുത്തു. കണ്ടുകെട്ടിയ വസ്തുക്കളുടെ ആകെ മൂല്യം 30,85,500 രൂപയോളം വരും. ഇതു സംബന്ധിച്ച് മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈഡ്രോ വീഡ് കഞ്ചാവ് തായ്‌ലൻഡിൽ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് കമ്മീഷണർ അനുപം അഗർവാളിൻ്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമ്മീഷണർമാരായ സിദ്ധാർത്ഥ് ഗോയൽ, ബിപി ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഹൈഡ്രോ വീഡ് കഞ്ചാവ് വിൽപനയും കടത്തലും കണ്ടെത്തുന്നതിനുള്ള ഓപ്പറേഷൻ നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...