തീവ്രന്യൂനമർദ്ദം ; 4 സംസ്ഥാനങ്ങൾക്ക് റെഡ് അലർട്ട് , കേരളത്തിലും മഴ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദമായി ശക്തി കുറഞ്ഞ് കിഴക്കൻ മധ്യപ്രദേശിന് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും നാളെ മധ്യപ്രദേശിനും ഉത്തർപ്രദേശിനും മുകളിലെത്തി വീണ്ടും തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിന്‍റെ സാഹചര്യത്തിൽ നാല് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. അതിതീവ്രമഴയാണ് പ്രവചിച്ചിട്ടുള്ളത്.

മധ്യപ്രദേശിൽ പതിനാലാം തീയതി വരെ കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രളയ സാധ്യതയും വെള്ളക്കെട്ടും മുന്നിൽകണ്ട് അവശ്യാമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കേരളത്തിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...