ഹെഡ് ലൈറ്റുകള്‍ ഹൈടെക്കാക്കി ഹ്യുണ്ടെയ് , ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഇനി റോഡ് സിഗ്നലുകള്‍ കൂടി തെളിയും

For full experience, Download our mobile application:
Get it on Google Play

ഹ്യുണ്ടേയ് കമ്പനിക്ക് വാഹനങ്ങളുടെ ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന ഉപകമ്പനിയാണ് ഹ്യുണ്ടെയ് മൊബിസ്. ട്രാഫിക് സിഗ്നലുകള്‍ക്കൊപ്പം കാല്‍നട യാത്രികരെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്കാനും ശേഷിയുള്ള ഹെഡ്ലൈറ്റ് ഒരുക്കുകയാണ് ഹ്യുണ്ടായി. രാത്രിയാത്രകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതാണ് തങ്ങളുടെ പുതിയ ഉത്പന്നമെന്ന് ഹ്യുണ്ടേയ് മൊബിസ് വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നു. വാഹനത്തിന്റെ ജിപിഎസുമായും ഓണ്‍ബോര്‍ഡ് ക്യാമറയുമായും ബന്ധിപ്പിക്കുന്ന ലൈറ്റിങ് സംവിധാനമാണിത്. ഇതുവഴിയാണ് റോഡ് സിഗ്നലുകളെക്കുറിച്ചും കാല്‍നടയാത്രക്കാരെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ തല്‍സമയം ലൈറ്റിങ് സംവിധാനത്തിന് ലഭിക്കുക. ഉദാഹരണത്തിന് മുന്നിലെ പാതയില്‍ എവിടെയെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കില്‍ അത് മുന്നറിയിപ്പായി ഹെഡ്ലൈറ്റിലൂടെ ഡ്രൈവര്‍ക്ക് മുന്നിലെ റോഡില്‍ തെളിയും.

നിരവധി ചെറു എല്‍.ഇ.ഡികളുടേയും ചെറു കണ്ണാടികളുടേയും സഹായത്തിലാണ് ഇങ്ങനെയൊരു ലൈറ്റിംങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 25,000 എല്‍.ഇ.ഡികളാണ് ഓരോ ഹെഡ്ലൈറ്റിലും ഉണ്ടാവുക. സാമ്പ്രദായിക എല്‍.ഇ.ഡി ലൈറ്റുകളുടെ 250 ഇരട്ടിയാണിതെന്നും ഹ്യുണ്ടേയ് മൊബിസ് പറയുന്നു. മനുഷ്യന്റെ മുടിയേക്കാള്‍ കുറഞ്ഞ കനമുള്ള(0.04 എംഎം) എല്‍.ഇ.ഡികളാണ് ഇതിലുണ്ടാവുക. 0.01 എംഎം മാത്രമാണ് കണ്ണാടികളുടെ വീതി. ഇത്രയും ചെറിയ എല്‍.ഇ.ഡികളും കണ്ണാടികളും വ്യത്യസ്ത രൂപങ്ങള്‍ റോഡില്‍ പ്രതിഫലിപ്പിക്കുന്നതിന് സഹായിക്കും.

സമാനമായ ആശയം മേബാക്ക് എസ് ക്ലാസിനു വേണ്ടി മെഴ്സിഡീസ് ബെന്‍സ് 2018ല്‍ അവതരിപ്പിച്ചിരുന്നു. 2022ല്‍ ഫോഡിന്റെ യൂറോപ്പിലെ എൻജിനീയര്‍മാരും ഡ്രൈവര്‍മാര്‍ക്ക് വ്യത്യസ്ത രൂപങ്ങള്‍ മുന്നില്‍ കാണിച്ചു തരുന്ന ഹെഡ്ലൈറ്റുകള്‍ അവതരിപ്പിച്ചിരുന്നു. അതേസമയം തങ്ങളുടെ ഉത്പന്നം ഏതെങ്കിലും വാഹനത്തില്‍ ഹ്യുണ്ടേയ് ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഹ്യുണ്ടേയ് മൊബിസിന് ഇതുവരെ ഉറപ്പു ലഭിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...