പത്മഭൂഷൻ സ്വീകരിക്കാതിരിക്കാൻ ഞാൻ അത്ര മണ്ടനല്ല : വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്മഭൂഷനിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം നിഷേധിച്ച് എസ്എൻഡിപി വെള്ളാപ്പള്ളി നടേശൻ. പത്മഭൂഷൻ സ്വീകരിക്കുമെന്നും വ്യക്തമാക്കി. പത്മഭൂഷൻ സ്വീകരിക്കാതിരിക്കാൻ താൻ അത്ര മണ്ടനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടെല്ലാം കുറ്റം എന്ന് പറയുന്നത് പോലെയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിവാദമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പത്മഭൂഷണം തനിക്ക് കിട്ടിയത് സംഘടനാപ്രവർത്തനത്തിനാണ്. വെള്ളാപ്പള്ളിയുടെ മാത്രം കഴിവല്ല ഇതൊന്നും. സമുദായത്തിനാണ് പുരസ്ക്കാരം. പുരസ്കാരം ഗുരുദേവന് സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചാനലുകൾ റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവരുടെ വേദനകൾ കാണുന്നില്ല.ചില ചാനലുകൾ ചോര കുടിക്കുന്ന കുറുക്കൻമാരാണ്. മാധ്യമങ്ങൾ തമ്മിൽ തല്ലിക്കാൻ നോക്കുകയാണ്. നായൻമാർ സഹോദരൻമാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇരു വിഭാഗക്കാരും ഹിന്ദു രക്തമാണ്. സുകുമാരൻ നായരേയോ എൻ എസ് എസിനേയോ തള്ളിപ്പറയരുത് എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

സുകുമാരൻ നായർ നിഷ്കളങ്കനായ മനുഷ്യനാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ വ്യത്യസ്ത അഭിപ്രായം ബോർഡിൽ വന്നത് കൊണ്ടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന് മാറ്റി പറയേണ്ടി വന്നതെന്നും ന്യായീകരിച്ചു. ഐക്യനീക്കത്തെ പിന്തുണച്ചത് അദ്ദേഹത്തിൻ്റെ ഉള്ളിൽ നിന്നുള്ള വികാരമായിരുന്നു. അന്ന് പറഞ്ഞത് സുകുമാരൻ നായർ എന്ന വ്യക്തിയാണ്. പിന്നീട് ബോർഡിൽ വന്നപ്പോൾ രാഷ്ട്രീയക്കാർ രാഷ്ട്രീയമായി ചിന്തിച്ചു.രാഷ്ട്രീയ ഇടപെടൽകൊണ്ടാണ് ഐക്യ നീക്കത്തിൽ നിന്നും പിന്മാറിയെന്നാണ് വാർത്തകൾ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...