റാന്നി രാമപുരം ക്ഷേത്ര കവാടത്തിന് സമീപം കുന്നുകൂടി മാലിന്യം ; കണ്ടില്ലെന്നു നടിച്ച് റാന്നി ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല മണ്ഡല – മകരവിളക്ക് സീസൺ കഴിഞ്ഞ് തീർത്ഥാടകർ മടങ്ങിയതിന് പിന്നാലെ ക്ഷേത്രപരിസരങ്ങളിൽ മാലിന്യം കുന്നുകൂടുന്ന കാഴ്ച. റാന്നി രാമപുരം ക്ഷേത്ര കവാടത്തിന് വശത്താണ് ആരേയും അമ്പരപ്പിക്കുന്ന തരത്തിലുള്ള മാലിന്യ നിക്ഷേപം. റാന്നി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബോട്ടില്‍ ബൂത്തുകളില്‍ നിന്നും മാലിന്യം നീക്കം ചെയ്യാന്‍ വൈകുന്നതാണ് കാരണം. അശാസ്ത്രീയമായ മാലിന്യ നിക്ഷേപമാണ് നടക്കുന്നത്. ‘പ്ലാസ്റ്റിക് ബോട്ടിലുകൾ മാത്രം’ എന്ന് ബോർഡിൽ എഴുതിയിട്ടുണ്ടെങ്കിലും ആ കൂടയ്ക്ക് ചുറ്റും പ്ലാസ്റ്റിക് കവറുകളും മറ്റ് ജൈവമാലിന്യങ്ങളും ചിതറിക്കിടക്കുകയാണ്.

തുറസ്സായ സ്ഥലത്തെ ഈ മാലിന്യക്കൂമ്പാരം പകർച്ചവ്യാധികൾക്കും ദുർഗന്ധത്തിനും കാരണമാകും. റാന്നി ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഈ ബോട്ടിൽ ബൂത്ത് കൃത്യസമയത്ത് വൃത്തിയാക്കാത്തത് മൂലം മാലിന്യം പുറത്തേക്ക് കവിഞ്ഞൊഴുകുകയാണ്. ഇക്കാര്യത്തിൽ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരോ ക്ഷേത്ര കമ്മിറ്റിയോ മുന്‍കൈയെടുത്ത് ഇത് നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്. ക്ഷേത്ര കവാടത്തിലെ മാലിന്യ കൂമ്പാരം നീക്കാത്തതില്‍ തദ്ദേശവാസികളും ഭക്തരും കടുത്ത പ്രതിഷേധത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...