ഇന്ത്യയുടെ മികച്ച ഓഫ് സ്പിന്നറായിരുന്ന ഹര്‍ഭജന്‍ സിങ്. നേരത്തെ ഐപിഎല്‍ മത്സരത്തിനിടെ മലയാളി താരം ശ്രീശാന്തിനെ തല്ലിയത് അത്യന്തം നാണംകെട്ട പ്രവര്‍ത്തിയാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. അത് തരംതാണ പ്രവര്‍ത്തിയായിരുന്നു. ഇപ്പോഴും അതില്‍ ലജ്ജയുണ്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു. 2008-ല്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സും (അന്നത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ്) തമ്മിലുള്ള മത്സരത്തിന് ശേഷമാണ് ഹര്‍ഭജന്‍ എസ്. ശ്രീശാന്തിനെ തല്ലിയത്. ഇത്തരം മര്യാദകെട്ട പ്രവര്‍ത്തികള്‍ക്ക് ക്രിക്കറ്റില്‍ സ്ഥാനമില്ലെന്നും ഹര്‍ഭജന്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളായ കോലിയും ഗംഭീറും പിണക്കം ഉപേക്ഷിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
”ഇത് ഇവിടെ അവസാനിക്കില്ല. ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കും, ആരാണ് എന്താണ് ചെയ്തത് എന്ന് തിരിച്ചറിയണം. ഇതുപോലെയൊരു അനുഭവം സ്വന്തമായി അനുഭവിച്ചിട്ടുണ്ട്. 2008-ല്‍ ഞാനും ശ്രീശാന്തും തമ്മില്‍ സമാനമായ ഒരു സംഭവമായിരുന്നു അത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷവും, അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് ഇപ്പോഴും ലജ്ജ തോന്നുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ചെയ്തത് തെറ്റാണ്,” ഹര്‍ഭജന്‍ പറഞ്ഞു.