മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്നുറപ്പ് ; വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല തീർഥാടനത്തെ തകർക്കാന്‍ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സനാതന ധർമത്തെ ഇല്ലാതാക്കണമെന്ന സഖ്യകക്ഷിയുടെ ആഹ്വാനം സിപിഐഎം പ്രയോഗവൽക്കരിക്കുകയാണ്. 5 ചോദ്യങ്ങളും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചു. ഭക്തർക്ക് സൗകര്യങ്ങളൊരുക്കാൻ സ്വദേശ് ദർശൻ (തീർഥാടന ടൂറിസം ), പ്രസാദ് പദ്ധതികളുടെ ഭാഗമായി കേന്ദ്ര സർക്കാർ നൽകിയ നൂറു കോടിയോളം രൂപ എവിടെപ്പോയി. മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്നുറപ്പെന്നും വി.മുരളീധരന്‍ പറഞ്ഞു.

1.മണ്ഡലകാലത്ത് ദേവസ്വംമന്ത്രി ഊരുചുറ്റാനിറങ്ങുന്നത് എങ്ങനെ ?
2.“ആചാരലംഘന”ത്തിന് ആയിരം പോലീസ് അകമ്പടിയേകിയപ്പോൾ യഥാർഥ ഭക്തർക്ക് അഞ്ഞൂറ് പോലീസായത് എങ്ങനെ ?
3.തീർഥാടനകാലം കൈകാര്യം ചെയ്ത് ശീലമുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയതെന്തിന് ?
4.അന്നദാനവും കുടിവെള്ളവുമടക്കം ഏഴ് പതിറ്റാണ്ടായി ഭക്തരെ സേവിച്ചിരുന്ന അയ്യപ്പസേവാസംഘത്തെ മടക്കിക്കൊണ്ടു വരാത്തതെന്ത്
5.ഭക്തർക്ക് സൗകര്യങ്ങളൊരുക്കാൻ സ്വദേശ് ദർശൻ (തീർഥാടന ടൂറിസം ),പ്രസാദ് പദ്ധതികളുടെ ഭാഗമായി കേന്ദ്ര സർക്കാർ നൽകിയ നൂറു കോടിയോളം രൂപ എവിടെപ്പോയി ? ടൂറിസം മന്ത്രിക്ക് ശബരിമലയിൽ മൗനമെന്ത്?
മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്നുറപ്പെന്നും വി.മുരളീധരന്‍ പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...