സിനിമ ആവശ്യക്കാരുടെ സമ്മേളനം, ആരുമായും അടുത്ത സൗഹൃദമില്ല : സലിം കുമാർ

For full experience, Download our mobile application:
Get it on Google Play

സിനിമ മേഖലയിൽ തനിക്ക് ആരുമായും വളരെ അടുത്ത സൗഹൃദമില്ലെന്ന് നടൻ സലിം കുമാർ. ഒന്നോ രണ്ടോ ആളുകളുമായി ചെറിയ സൗഹൃദം മാത്രമേയുള്ളൂവെന്നും നടൻ വ്യക്തമാക്കി. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു താരം. “ഇൻഡസ്ട്രിയിൽ എനിക്ക് ആരുമായും സൗഹൃദമില്ല. സിനിമ ഒരു സമ്മേളനമാണ്, ആവശ്യക്കാരുടെ സമ്മേളനം. സിനിമയ്ക്ക് ഓരോ കാലഘട്ടത്തിലും ഓരോരുത്തരെ ആവശ്യമുണ്ടാകും, ആ ആവശ്യപ്പെടുന്ന ആളുകളുടെ സമ്മേളനമാണത്. ആ സമ്മേളനം കഴിഞ്ഞാൽ വീട്ടിലേക്ക് തിരിച്ചു വരിക. ഒന്നോ രണ്ടോ ആളുകളുമായി ചെറിയ സൗഹൃദങ്ങൾ മാത്രമേയുള്ളൂ. സിനിമ നമ്മളെ ആവശ്യമുണ്ടെങ്കിൽ മാത്രം സൗഹൃദമുണ്ടാകുന്ന സ്ഥലമാണ്. ഭയങ്കരമായ സൗഹൃദമൊക്കെ അവിടെ വളരെ കുറവാണ്”. – സലിംകുമാർ പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായ തിരിച്ചറിവിനേക്കുറിച്ചും ബുദ്ധനോടുള്ള ആരാധനയേക്കുറിച്ചും സലിംകുമാർ അഭിമുഖത്തിൽ വ്യക്തമാക്കി. “എന്റെ ഓരോ മുക്കിലും മൂലയിലും ബുദ്ധനുണ്ട്. ജീവിതത്തെ ഞാൻ തിരിച്ചറിഞ്ഞപ്പോഴാണ് ബുദ്ധനെ ആരാധിച്ചു തുടങ്ങിയത്. ശ്രീലങ്കയിലേക്ക് പോയത് ബുദ്ധമതത്തിൽ ചേരാൻ വേണ്ടിയാണ്. പിന്നെ ഞാൻ ആലോചിച്ചു, ഞാനെന്തിന് ബുദ്ധമതത്തിൽ ചേരണം.

ബുദ്ധനെ ആരാധിക്കണമെങ്കിൽ ബുദ്ധമതത്തിൽ ചേരേണ്ട കാര്യമില്ല, മഹാത്മാ​ ​ഗാന്ധിയെ ആരാധിക്കണമെങ്കിൽ കോൺ​ഗ്രസുകാരനാകേണ്ട ആവശ്യമില്ല, ശ്രീനാരായണ ​ഗുരുവിനെ ആരാധിക്കണമെങ്കിൽ എസ്എൻഡിപിയിൽ ചേരേണ്ട ആവശ്യമില്ല, ഇവരെയൊക്കെ നമ്മുക്ക് ആരാധിക്കാം. ജീവിതത്തിന്റെ തിരിച്ചറിവ് വന്ന വേളയിലാണ് ഞാൻ ബുദ്ധനെ മനസു കൊണ്ട് ആരാധിക്കാൻ തുടങ്ങിയത്. അദ്ദേഹമാണ് ദൈവമെന്ന് എനിക്ക് തോന്നി- സലിംകുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...