ഐ ഫോണ്‍ വിഷയം സന്തോഷ് ഈപ്പനെക്കൊണ്ട് പറയിച്ചത് സിപിഎം : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐ ഫോണ്‍ ആരോപണം യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെക്കൊണ്ട് പറയിപ്പിച്ചത് സിപിഎം ആണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപെടാനാണ് ഐ ഫോണ്‍ വിവാദത്തിലൂടെ സന്തോഷിന്റെ ശ്രമം. സിപിഎമ്മിനെ പ്രീതിപ്പെടുത്തുന്നതിനാണ് ഇങ്ങനെ ഒരു അപവാദം വിളിച്ചു പറഞ്ഞത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് നോട്ടീസ് അയച്ചെന്നും ചെന്നിത്തല.

ചെന്നിത്തലയ്ക്കുള്‍പ്പെടെ അഞ്ച് ഐ ഫോണ്‍ വാങ്ങി സ്വപ്നാ സുരേഷിനു കൈമാറിയെന്ന സന്തോഷ് ഈപ്പന്റെ മൊഴി സിപിഎം ഏറ്റുപിടിച്ചിരുന്നു. ഇതിനു മറുപടിയായി ഐ ഫോണ്‍ ലഭിച്ചത് കോടിയേരിയുടെ മുന്‍സ്റ്റാഫും അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറുമായ എ.പി.രാജീവനാണെന്നും കഴിഞ്ഞദിവസം ചെന്നിത്തല വിശദീകരിച്ചിരുന്നു. പിന്നാലെയാണ് ചെന്നിത്തല നിയമനടപടിക്ക് ഒരുങ്ങിയത്. ഇതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പനു ആദ്യം വക്കീല്‍ നോട്ടീസ് അയച്ചത്. കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷിച്ച് ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുമാണ് നീക്കം.

സന്തോഷ് കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ രേഖകളിലെ ഐ.എം.ഇ നമ്പര്‍ ഉപയോഗിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയെ സമീപിച്ചെങ്കിലും കേസെടുത്ത് മാത്രമേ അന്വേഷിക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് പോലീസ്. വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടികാട്ടിയിരുന്നു. അതേസമയം വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നു യു.ഡി.എഫ്.കണ്‍വീനര്‍ എം.എം.ഹസന്‍ ആവശ്യപ്പെട്ടു. അന്വേഷണവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് തന്നെ കോടതിയില്‍ പോയതോടെ സംഭവം മറ്റൊരു രീതിയിലേക്ക് തിരിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...