വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി നിര്‍മ്മാണത്തിന് കമ്മീഷനായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ ഉപയോഗിക്കുന്ന അഞ്ചു പേരുടെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
പരസ്യ കമ്ബനി ഉടമ പ്രവീണ്‍, എയര്‍ ഇന്ത്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, എം ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരാണ് ഫോണ്‍ ലഭിച്ചവരുടെ പട്ടികയിലുളള 5 പേര്‍ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോണ്‍സുല്‍ ജനറലിന് ആദ്യം നല്‍കിയ ഫോണ്‍ തിരികെ നല്‍കിയെന്നും പകരം തിരുവനന്തപുരത്ത് നിന്ന് പുതിയത് വാങ്ങി നല്‍കിയെന്നും അന്വേഷണത്തില്‍ വ്യക്തമാക്കി.
മടക്കി നല്‍കിയ ഫോണ്‍ ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പന്‍ തന്നെയാണെന്നും ഈ ഫോണിന്‍റെ വിലയാണ് 1.19 ലക്ഷമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ടു പേര്‍. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ഇ.ഡിക്ക് ലഭിച്ചിട്ടില്ല. യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അതിഥികള്‍ക്ക് സമ്മാനിക്കുന്നതിനായി സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരമാണ് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഫോണുകള്‍ വാങ്ങിച്ചു നല്‍കിയത്.