അണിയറ പ്രവർത്തകരെ ഭീഷണിപ്പെടുത്തി എന്റെ അവസരം ഇല്ലാതാക്കി ; നയൻതാരയ്‌ക്കെതിരെ മംമ്ത മോഹൻദാസ്

For full experience, Download our mobile application:
Get it on Google Play

നയൻതാരയ്‌ക്കെതിരെ ആരോപണവുമായി നടി മംമ്ത മോഹൻദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നയന്‍താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത പറയുന്നത്. പേരെടുത്ത് പറയാതെയാണ് നടിയുടെ ആരോപണം. രജനികാന്തിനെ നായകനാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണ് കുസേലൻ. ചിത്രത്തിലെ ഒരു ഗാനരംഗത്ത് നയൻതാരയാണ് രജനികാന്തിന് ഒപ്പം അഭിനയിക്കുന്നത്.

അതേ ഗാനരംഗത്ത് തന്നെയും അഭിനയിക്കാൻ വിളിച്ചിരുന്നതായി മംമ്ത മോഹൻദാസ് പറയുന്നു. ‘നയന്‍താരയ്‌ക്കൊപ്പം ഗാനരംഗത്ത് മുഴുവനായി എന്നെയും വേണമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. അത് പ്രകാരം മൂന്ന് നാല് ദിവസം ഷൂട്ട് ചെയ്തു. എന്നാല്‍ പാട്ട് റിലീസ് ആയപ്പോള്‍ അതില്‍ എന്നെ കാണാനില്ല. പാട്ടിന്റെ അവസാന ഭാഗത്ത് എന്റെ തല മാത്രം കാണാം. അങ്ങനെ തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതായി ആരും തന്നെ ഇന്‍ഫോം ചെയ്തിട്ടും ഇല്ല.

എന്നാല്‍ പിന്നീട് ആണ് ഞാന്‍ അറിഞ്ഞത്, ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ ഒഴിവാക്കിയത് എന്ന്. എന്നെയും ഈ ഗാനരംഗത്ത് ഉള്‍പ്പെടുത്തിയാല്‍ അവര്‍ ഷൂട്ടിങിന് വരില്ല എന്ന് അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. മറ്റൊരു നടി കൂടെ ആ ഗാനരംഗത്ത് വന്നാല്‍ തന്റെ സ്‌ക്രീന്‍ സ്‌പേസ് പോകും എന്നാണത്രെ അവര്‍ പറഞ്ഞത്. അത് കരിയറിന്റെ തുടക്കകാലത്ത് തന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവം ആണ്’, മംമ്ത പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...