‘ഞാൻ ആർഎസ്എസ് ആയിരുന്നു, വിളിച്ചാൽ ഇനിയും പോകും ‘ ; വിടവാങ്ങല്‍ പ്രസംഗത്തില്‍ കൽക്കട്ട ഹൈക്കോടതി ജഡ്ജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: താൻ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അംഗമായിരുന്നുവെന്ന് വെളിപ്പെടുത്തു കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി തിങ്കളാഴ്ച വിരമിച്ച ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷിന്റെ വെളിപ്പെടുത്തൽ. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പിൽ സംസാരിക്കവെയാണ് ജഡ്ജിയുടെ വെളിപ്പെടുത്തൽ. താൻ സംഘടനയിലേക്ക് തിരിച്ചുപോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം വിരമിച്ചത്. ഞാൻ ആർഎസ്എസിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ യൗവനകാലം വരെ സംഘടനയിലുണ്ടായിരുന്നു. ധൈര്യ, സമഭാവന, രാജ്യസ്‌നേഹം, ജോലിയോടുള്ള പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങൾ ആർഎസ്എസിൽ നിന്നാണ് പഠിച്ചത്.

ജഡ്ജിയായതുമുതൽ 37 വർഷത്തോളം സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു. ഞാൻ ഒരിക്കലും സംഘടനയിലെ അംഗത്വം എൻ്റെ കരിയറിൻ്റെ പുരോഗതിക്കും ഉപയോഗിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാവരോടും തുല്യമായാണ് താൻ പെരുമാറിയതെന്ന് ജസ്റ്റിസ് ഡാഷ് പറഞ്ഞു. എന്തെങ്കിലും സഹായത്തിനോ തനിക്ക് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ജോലിയ്‌ക്കോ ആർഎസ്എസ് തന്നെ വിളിച്ചാൽ സംഘടനയിലേക്ക് മടങ്ങാൻ തയ്യാറാണ്. ഞാൻ ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ സംഘടനയിൽ അംഗമാണെന്ന് പറയാൻ എനിക്ക് ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...