ഇടുക്കി അസോസിയേഷന്‍ കുവൈറ്റ്‌ സംഘടിപ്പിച്ച ഐഎകെ ഓണോത്സവം-2022 ഇ-സുവനീര്‍ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌: ഇടുക്കി അസോസിയേഷന്‍ കുവൈറ്റ്‌ സംഘടിപ്പിച്ച ‘ഐഎകെ ഓണോത്സവം-2022 ‘നോട്‌ അനുബന്ധിച്ചു തയാറാക്കിയ ഇ-സുവനീര്‍ ‘തേന്‍മൊഴികള്‍’ പ്രകാശനം കേരള ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കുവൈറ്റ്‌ അബ്ബാസിയ ഹൈ-ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രകാശനചടങ്ങില്‍ ഐഎകെ പ്രസിഡന്റ്‌ സോജന്‍ മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജോ തോമസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഐഎകെ കമ്മിറ്റി അംഗങ്ങള്‍ മന്ത്രിക്കു ആശംസകള്‍ നേര്‍ന്നു പൊന്നാട അണിയിച്ചു. മുന്‍ വര്‍ഷത്തെ ഭാരവാഹികള്‍ ആശംസകള്‍ അര്‍പ്പിച്ചു.

പേപ്പര്‍ ഇല്ലാതെ, ഇ- സുവനീര്‍ എന്ന ഇക്കോ ഫ്രണ്ട്‌ലി ആശയം കൊണ്ടുവന്ന ഐഎകെ മാഗസിന്‍ കമ്മിറ്റിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അതോടൊപ്പം മാഗസിനില്‍ ഇടുക്കിയിലെ അറിയപ്പെടാത്ത ടൂറിസം സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ മറ്റുള്ളവര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി അഭിപ്രായപെട്ടു. മാഗസിന്‍ എഡിറ്റര്‍ മാര്‍ട്ടിന്‍ ചാക്കോ നന്ദി പ്രകാശനം നടത്തി. ഉച്ചഭക്ഷണത്തോടെ യോഗം പിരിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി

0
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ്...