തോട്ടമൺകാവിൽ ദേവീഭാഗവത നവാഹം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റാന്നി-തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞം സമാരംഭിച്ചു. ഐശ്വര്യം അഥവാ ഭക്തിയോടൊപ്പം മുക്തിയും പ്രദാനം ചെയ്യുന്നതാണ് ദേവീഭാഗവതമെന്നും ഇഹലോകത്തിൽ അഭിവൃദ്ധി ലഭിക്കുന്നതിനു പുറമേ പരലോകത്തിൽ മോക്ഷവും ആണ് പരായണത്തിൻ്റെ ഫലശ്രുതിയെന്നും യജ്ഞാചാര്യൻ പാവുമ്പ കൊയ്പ്പള്ളിൽ ശശിധരൻ സ്വാമികൾ മഹാത്മ്യ പ്രഭാഷണത്തിൽ പറഞ്ഞു.

യജ്ഞശാലയിലെ വിഗ്രഹപ്രതിഷ്ഠയക്കു മുമ്പിൽ ക്ഷേത്ര കീഴ്ശാന്തി ജിഷ്ണു ശർമ്മ യജ്ഞ ദീപ പ്രകാശനം നടത്തി. ദേവസ്വം പ്രസിഡൻ്റ് ജി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. യജ്ഞാചാര്യനെയും യജ്ഞ പൗരാണികരെയും ദേവസ്വം ഭാരവാഹികൾ ചേർന്നു സ്വീകരിച്ചു. തലവൂർ ഹരി നമ്പൂതിരിയാണ് യജ്ഞ ഹോതാവ്. നെല്ലിമുകൾ ഹരികുമാർ, കടമ്മനിട്ട ജയകുമാർ, പാവുമ്പ മോഹൻജി എന്നിവർ യജ്ഞ പൗരാണികരും. നവാഹം ഒക്ടോബർ 4ന് അവഭൃത സ്നാനത്തോടെ സമാപിക്കും. തുടർന്ന് നവരാത്രി വിജയദശമി ആഘോഷങ്ങളും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം....

കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്

0
തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത്...

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി

0
ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍...

രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി...

0
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...