500 കോടിയുടെ കശുവണ്ടി അഴിമതിക്കേസിൽ ബജറ്റ് തിരക്കെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ; വിട്ടുവീഴ്ചയില്ലാതെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി കർശന നിർദ്ദേശം നൽകിയിട്ടും മുഹമ്മദ് ഹനീഷ് എത്താതിരുന്നതിനെ തുടർന്നാണ് ജസ്റ്റിസ് എ ബധറുദ്ധീന്റെ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. “തന്ത്രങ്ങൾ കോടതിയോട് വേണ്ട” എന്ന് ഓർമ്മിപ്പിച്ച കോടതി വരും ദിവസങ്ങളിൽ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്ന സൂചനയും നൽകി.

ബജറ്റിന്റെ തിരക്കായതിനാലാണ് ഹാജരാകാത്തത് എന്നാണ് മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചത്. എന്നാൽ ഈ കാരണം തള്ളിയ കോടതി വരും തിങ്കളാഴ്ച നേരിട്ട് ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. പ്രതികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ ഇനി കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും അനുമതി നൽകിയില്ലെങ്കിൽ കടുത്ത കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെ കൂടി കോടതി കക്ഷിചേർത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...