‘പുതിയ ബജറ്റില്‍ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു’ ; നടൻ മോഹൻലാൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് നടൻ മോഹൻലാൽ രംഗത്ത്. സർക്കാരിന്റെ പ്രഖ്യാപനത്തിന് അഭിനന്ദനം അറിയിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. പുതിയ ബജറ്റിലൂടെ സിനിമയെ വ്യവസായമായി അംഗീകരിച്ച കേരള സർക്കാരിന്റെ തീരുമാനം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നടപടി സിനിമാമേഖലയ്ക്ക് പുതിയ ഉണർവും വളർച്ചയും നൽകുമെന്നും മേഖലയിലെ വികസനത്തിന് ശക്തമായ അടിത്തറയാകുമെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും ഈ പ്രഖ്യാപനം പുതിയ പ്രതീക്ഷകളും കൂടുതൽ അവസരങ്ങളും സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടതിന് മുഖ്യമന്ത്രി വി.ഡി സതീശൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്‌ എന്നിവർക്കും മോഹൻലാൽ നന്ദി രേഖപ്പെടുത്തി. സിനിമാ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും വ്യവസായിക തലത്തിലേക്ക് ഉയർത്താനും സഹായിക്കുന്ന ചരിത്രപരമായ നടപടിയായാണ് ഈ പ്രഖ്യാപനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സിനിമ, സംഗീതം, ശാസ്ത്രീയ ഗവേഷണം, തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...