അഹമ്മദാബാദ്: ഗുണ്ടാസംഘത്തോടൊപ്പം ഒളിച്ചോടിയ സ്ത്രീ വീട്ടില്‍ തിരിച്ചെത്തി ജീവനൊടുക്കി. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് സെക്രട്ടറിയായ രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ഇവര്‍ ഒമ്പത് മാസം മുമ്പ് ഒരു ഗുണ്ടാസംഘത്തോടൊപ്പം ഒളിച്ചോടിയിരുന്നു. മധുരയില്‍ നിന്ന് 14 വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ കാമുകന് മഹാരാജായ്ക്കും സഹായി സെന്തില്‍ കുമാറിനുമൊപ്പം പ്രതിയായിരുന്നു ഇവര്‍. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ് കേസ്. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മധുര പോലീസ് കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു. തമിഴ്നാട് പോലീസിന്റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സൂര്യ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയിരുന്നതായാണ് വിവരം. എന്നാല്‍ ഇവരെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്ന് ജോലിക്കാരോട് രഞ്ജിത് നിര്‍ദേശിച്ചിരുന്നതായി പോലീസ് പറയുന്നു. തുടര്‍ന്ന് സൂര്യ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയുമായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.