ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; പ്രതി സുകാന്തിനെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിനെ കോടതി രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് കസ്റ്റഡിയില്‍ വിട്ടത്. സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും. പ്രതി ഐബി ഉദ്യോഗസ്ഥയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ തെളിവെടുപ്പ് നടത്തും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനം കീഴടങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധാതുഖനനത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തെ ഇടതുപക്ഷം ശക്തമായി എതിർക്കുമെന്ന് മുൻ...

0
തിരുവനന്തപുരം: ധാതുഖനനത്തിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാർ നീക്കത്തെ ഇടതുപക്ഷം...

കോട്ടയം കടുത്തുരുത്തിയിൽ കണ്ടെയിനർ ലോറിക്ക് തീപിടിച്ചു

0
കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ കണ്ടെയിനർ ലോറിക്ക് തീപ്പിടിച്ചു. ബൈപ്പാസ് റോഡിൽവെച്ചാണ് അപകടം....

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കാലവർഷം വീണ്ടും സജീവമാകും. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക്...

വിഴിഞ്ഞത്ത് 600 കിലോയുടെ കൂറ്റൻ തിരണ്ടി മത്സ്യം വലയിൽ

0
തിരുവനന്തപുരം : മത്സ്യലഭ്യത കുറഞ്ഞ് നിരാശയിലായിരുന്ന വിഴിഞ്ഞം തുറമുഖത്ത് ഒടുവിൽ...