Friday, April 26, 2024 9:01 am

സാമ്പത്തിക പ്രതിസന്ധി ; ടെക് ഭീമൻ ഐബിഎം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

സാൻഫ്രാൻസിസ്കോ : ടെക് ലോകത്തെ ഭീമൻ കമ്പനിയായ ഐബിഎം തങ്ങളുടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനം. വെള്ളിയാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം പുറത്താക്കപ്പെടുന്ന അമേരിക്കൻ ജീവനക്കാർക്ക് 2021 ജൂൺ മാസം വരെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ബിസിനസിന്റെ ദീർഘകാല സുരക്ഷ ഉറപ്പാക്കിയുള്ളതാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. എന്നാൽ എത്ര പേർക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് ഐബിഎം വ്യക്തമാക്കിയിട്ടില്ല. ആയിരക്കണക്കിന് പേരെ പിരിച്ചുവിടാനാണ് തീരുമാനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റെഡ്ഹാറ്റ് എന്ന കമ്പനിയെ 34 ബില്യൺ ഡോളർ ചെലവഴിച്ച് 2018 ലാണ് ഐബിഎം ഏറ്റെടുത്തത്. എന്നാൽ കമ്പനിയുടെ നിലനിൽപ്പിന്റെ ഭാഗമായി തൊഴിലിൽ നൈപുണ്യം ഇല്ലാത്തവരെയും മെച്ചപ്പെട്ട പരിശീലനത്തിലൂടെ നൈപുണ്യ വികസനം സാധ്യമാകില്ലെന്ന് വ്യക്തമായ ആളുകളെയുമാണ് പിരിച്ചുവിടുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയത്.  മികച്ച തൊഴിൽ മികവ് പുലർത്തുന്നവരെ കമ്പനി ജോലിക്ക് എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി

0
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ...

ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിൽ : അനിൽ ആന്‍റണി

0
പത്തനംതിട്ട : ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിലെന്ന് അനില്‍ ആന്‍റണി...

ഭരണഘടന നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് തോമസ് ജെ നെറ്റോ

0
തിരുവനന്തപുരം : ഭരണഘടനാ നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് ലത്തീൻ അതിരൂപത...

കേരളത്തിൽ ആദ്യമണിക്കൂറില്‍ 6.5 ശതമാനം പോളിങ് ; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി തുടങ്ങി. 20 മണ്ഡലങ്ങളിലും രാവിലെ...