കളമശ്ശേരിയില്‍ വീണ്ടും ഇബ്രാഹിംകുഞ്ഞ് ? ലീഗില്‍ ആശയക്കുഴപ്പം

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിക്കണമോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വത്തില്‍ ആശയക്കുഴപ്പം. അഴിമതിക്കേസില്‍ കുടുങ്ങിയ ഇബ്രാഹിംകുഞ്ഞ് മത്സര രംഗത്തുണ്ടാകുന്നത് ദോഷം ചെയ്യുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇബ്രാഹിംകുഞ്ഞ് മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ പകരം മകനെ മത്സരിപ്പിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ഇബ്രാഹിംകുഞ്ഞിനെ സംരക്ഷിക്കുന്ന നിലപാടാണ് മുസ്‍ലിം ലീഗ് നേതൃത്വം സ്വീകരിച്ചതെങ്കിലും മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ ശേഷവും ആരോഗ്യനില പരിഗണിച്ച് ആശുപത്രിയില്‍ തന്നെ റിമാന്‍റ്  ചെയ്ത ഇബ്രാഹിംകുഞ്ഞ് മത്സരംഗത്തേക്ക് എത്തുന്നത് തിരിച്ചടിയാകുമെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെയും വിലയിരുത്തല്‍.

എന്നാല്‍ ഇബ്രാഹിംകുഞ്ഞ് മത്സര രംഗത്തുണ്ടാകുമെന്നതിന്‍റെ സൂചനയാണ് അദ്ദേഹത്തിന്‍റെ അടുത്ത അനുയായികള്‍ നല്‍കുന്നത്. മാറിനില്‍ക്കണമെന്ന് സംസ്ഥാന നേതൃത്വം നിലപാട് എടുത്താല്‍ ലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ അബ്ദുല്‍ ഗഫൂറിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു നീക്കം അനുവദിക്കില്ലെന്ന നിലപാടിലാണ് ലീഗ് ജില്ലാ പ്രാദേശിക നേതൃത്വങ്ങള്‍.

എംഎല്‍എ പദവിയില്‍ 20 വര്‍ഷമായി തുടരുന്ന ഇബ്രാഹിംകുഞ്ഞിനെ മാറ്റി നിര്‍ത്തണമെന്ന പൊതുവികാരമാണ് പ്രാദേശിക തലത്തില്‍ ലീഗ് നേതൃത്വത്തിനുള്ളത്. എന്നാല്‍ ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിര്‍ത്തിയാല്‍‌ എല്‍ഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതിന് തുല്യമാണെന്ന വാദമാണ് ഇബ്രാഹിംകുഞ്ഞിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....