കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഡിസംബര്‍ പതിനൊന്നിലേക്ക് മാറ്റി. ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
രാഷ്ട്രീയ കാരണങ്ങളാലാണ് ലീഗ് നേതാവായ തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്നും, കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റപത്രം നല്‍കിയ കേസില്‍ ഒമ്പതു മാസങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞമാസം പതിനെട്ടിനാണ് അന്വേഷണ സംഘം അവിടെയെത്തി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ്. കോടതിയുടെ അനുമതിയോടെ നേരത്തെ വിജിലന്‍സ് ആശുപത്രിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.