പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് ശുഭ്മാന്‍ ഗില്ലിനെത്തേടി ഐസിസി പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ലോകകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായ പോരാട്ടത്തിനിറങ്ങും മുമ്പ് ശുഭ്മാന്‍ ഗില്ലിനെത്തേടി ഐസിസി പുരസ്കാരം. ഐസിസിയുടെ സെപ്റ്റംബര്‍ മാസത്തെ മികച്ച താരമായാണ് ഗില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡെങ്കിപ്പനിമൂലം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായി ഇറങ്ങാന്‍ ഗില്ലിനായിരുന്നില്ല. നാളെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഗില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ 75.5 ബാറ്റിംഗ് ശരാശരിയില്‍ 302 റണ്‍സെടുത്ത ഗില്‍ ടൂര്‍ണെമന്‍റിലെ ടോപ് സ്കോററായിരുന്നു. ഇതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി ഉള്‍പ്പെടെ 178 റണ്‍സും നേടി.

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയും ഗില്‍ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ മാസം മൂന്ന് അര്‍ധസെഞ്ചുറികളും ഗില്‍ സ്വന്തം പേരിലാക്കി. കഴിഞ്ഞ മാസം കളിച്ച എട്ട് ഇന്നിഗ്സുകളില്‍ രണ്ട് തവണ മാത്രമാണ് ഗില്‍ 50ല്‍ താഴെയുള്ള സ്കോറിന് പുറത്തായത്. ഏകദിനങ്ങളില്‍ 35 മത്സരങ്ങളില്‍ നിന്ന് 66.1 ശരാശരിയില്‍ 1917 റണ്‍സടിച്ച ഗില്‍ 102.84 എന്ന മികച്ച പ്രഹരശേഷിയും നിലനിര്‍ത്തുന്നു. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ പാക് നായകന്‍ ബാബര്‍ അസമിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍ ഇപ്പോള്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി : കെ എന്‍ ബാലഗോപാല്‍

0
കൊച്ചി: കോണ്‍ഗ്രസിനെ വിശ്വസിച്ച് ഇന്‍ഡ്യ മുന്നണിയില്‍ നില്‍ക്കാനാകുമോയെന്ന ചോദ്യം ഉന്നയിച്ച് സിപിഐഎം....

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ

0
പാലക്കാട് : കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളിൽ വലിയ കോലാഹലങ്ങളോടെ...

സലിം കുമാർ അവസാനമായി അഭിനയിച്ച ‘ഡ്രൈവർ’ പുറത്തിറങ്ങി ; ഹ്രസ്വചിത്രത്തിൽ റോഡ് സുരക്ഷാ സന്ദേശവുമായി...

0
കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന...

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...