Friday, April 26, 2024 4:43 pm

മുഖം സുന്ദരമാകാൻ ഐസ് ക്യൂബ് മസാജ് ; ചെയ്യേണ്ട വിധം

For full experience, Download our mobile application:
Get it on Google Play

ദിവസവും മുഖത്ത് ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് അതിശയകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. വേനൽ ചൂടിൽ ചർമ്മത്തിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുകയും ഉന്മേഷം നൽകുകയും ചെയ്യുന്ന ഒരു പ്രതിവിധി കൂടിയാണ് ഐസ് ക്യൂബ് മസാജ്. ഐസ് ക്യൂബുകൾ ഉപയോഗിച്ച് കൊണ്ട് തന്നെ മുഖം സുന്ദരമാക്കാം. ചർമ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താൽ മാത്രം മതി. ഐസ് ക്യൂബ് മസാജിങ് സ്ഥിരമാക്കാൻ ശ്രമിക്കണം. മുഖത്തെ ഇരുണ്ട നിറം മാറാൻ ഐസ് പാക്ക് മുഖത്ത് സഹായകമാണ്. മുഖക്കുരു കുറയ്ക്കാനും സുഖപ്പെടുത്താനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററിയാണ് ഐസിന്റെ മികച്ച ഗുണങ്ങളിലൊന്ന്. മുഖക്കുരുവിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായ അധിക സെബം ഉൽപാദനം ഇത് കുറയ്ക്കുന്നു.

കണ്ണുകൾ വീർക്കുന്നത് വിവിധ കാരണങ്ങളാൽ ഉണ്ടാകാം. എന്നാൽ ഏറ്റവും സാധാരണമായ കാരണം ഉറക്കക്കുറവാണ്. വീക്കം കുറയ്ക്കാൻ ഐസിന് ഗുണമുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ ഐസ് ക്യൂബിട്ട വെള്ളം ഉപയോ​ഗിച്ച് മുഖം കഴുകുക. രണ്ട് ടീസ്പൂൺ റോസ് വാട്ടറും വെള്ളരിക്ക ജ്യൂസും മിക്സ് ചെയ്ത് മുഖത്ത് പുരട്ടി 10 മിനുട്ട് മസാജ് ചെയ്യുക. ശേഷം ഒരു ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യുക. ഇത് ചർമ്മം ലോലമാകാനും തിളക്കമുള്ളതാകാനും സഹായകമാണ്. ഐസ് ക്യൂബ് കണ്ണിന് മുകളിൽ വയ്ക്കുന്നതും നല്ലതാണ്. കണ്ണിന് നല്ല തണുപ്പ് കിട്ടാൻ ഇത് സഹായിക്കും. മുഖക്കുരു മാറാൻ ഐസ് ക്യൂബ് കൊണ്ട് ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടിൽ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചുണ്ടുകൾക്ക് കൂടുതൽ നിറം കിട്ടാനും ചുണ്ടുകൾ കൂടുതൽ മൃദുലമാകാനും സഹായിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത് ; മാത്യു കുഴല്‍നാടന്‍

0
തിരുവനന്തപുരം : സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍...

ദിവസം ഒരു ഈത്തപ്പഴം മാത്രം ഭക്ഷണം ; എഞ്ചിനീയറും സഹോദരനും വീട്ടിൽ മരിച്ചനിലയിൽ

0
പനാജി: 27ഉം 29ഉം വയസ്സ് പ്രായമുള്ള രണ്ട് സഹോദരന്മാരെ വീട്ടിൽ മരിച്ച...

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്

0
തിരുവനന്തപുരം : ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ...

ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

0
ഇടുക്കി: ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു....