ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി. ഐ.സി.ഐ.സി.ഐ- വീഡിയോകോണ്‍ തട്ടിപ്പ് കേസില്‍ ഡിസംബര്‍ 23നാണ് ഇരുവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. നിയമം അനുസരിച്ചല്ല അറസ്‌റ്റെന്ന് കോടതി നിരീക്ഷിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യതുക കെട്ടി വെയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സിബിഐയുടെ നിയമവിരുദ്ധ അറസ്റ്റിനെതിരെ ഐസിഐസിഐ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) ചന്ദ കൊച്ചാറും അവരുടെ ഭര്‍ത്താവ് ദീപക് കൊച്ചാറും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ബോംബെ ഹൈക്കോടതി വിധി പറഞ്ഞത്. വീഡിയോകോണ്‍-ഐസിഐസിഐ ബാങ്ക് വായ്പാ കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 25നാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. മകന്റെ വിവാഹം ഈ മാസം നടക്കാനിരിക്കെയാണ് ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും ജാമ്യം നേടി പുറത്തിറങ്ങുന്നത്.

ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 46(4) പ്രകാരം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യമില്ലാതിരുന്നതിനാല്‍ സിബിഐ അറസ്റ്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചന്ദ കൊച്ചാറും ദീപക് കൊച്ചാറും കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ അറസ്റ്റിനിടെ നിയമപരമോ ഭരണഘടനാപരമോ ആയ വകുപ്പുകളുടെ ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്ന് സിബിഐയും വാദിച്ചു.

ചന്ദ കൊച്ചാര്‍ മേധാവിയായിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ നിയമങ്ങളും റിസര്‍വ് ബാങ്ക് ചട്ടങ്ങളും ലംഘിച്ച് വിഡിയോകോണ്‍ കമ്പനിക്ക് പല ഘട്ടങ്ങളിലായി 3,250 കോടി രൂപയോളം വായ്പ അനുവദിച്ചെന്നും ഇതിനുപുറകെ വിഡിയോകോണ്‍ ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്‍റെ കമ്പനിക്ക് 64 കോടി രൂപ നല്‍കിയെന്നുമാണ് കേസ്. വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂതും ഗ്രൂപ്പിനു കീഴിലെ കമ്പനികളും ദീപക് കൊച്ചാറിന്‍റെ കമ്പനികളും കേസില്‍ പ്രതികളാണ്. ഗൂഢാലോചനക്ക് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചുങ്കപ്പാറ ടൗണിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു

0
മല്ലപ്പള്ളി : ചുങ്കപ്പാറ ടൗണിൽ തെരുവുനായ ശല്യം രൂക്ഷം. റോഡിന്റെ വശങ്ങളിൽ...

പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടപ്പാതയില്‍ വാഹന പാര്‍ക്കിംഗ്

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടപ്പാതയില്‍ വാഹനങ്ങള്‍...

സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂരിൽ മൂന്നാം സ്ഥാനം ; വീഴ്ച അന്വേഷിക്കാൻ മൂന്നംഗ...

0
കൊല്ലം : സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ...

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...