തിരുവനന്തപുരം : കേരളത്തില്‍ കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടോയെന്നറിയാന്‍ ഐ.സി.എം.ആറിന്റെ പ്രത്യേക സംഘം പഠനം തുടങ്ങി. ആരോഗ്യവകുപ്പിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെ 20 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നും 1200 പേരുടെ സാമ്പിളെടുക്കും. ഓരോ ജില്ലകളില്‍ നിന്നും പത്ത് പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ഓരോ പഞ്ചായത്തിലെയും 40 പേരില്‍ രക്തത്തിലെ ആന്റിബോഡി സാന്നിധ്യമാണ് പരിശോധിക്കുക. നിലവില്‍ രോഗലക്ഷണമോ രോഗമോ ഇല്ലാത്തവരെയാണ് പരിശോധനയ്ക്കായി തെരഞ്ഞെടുക്കുക.
കേരളത്തില്‍ കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടോയെന്നറിയാന്‍ ഐ.സി.എം.ആറിന്റെ പ്രത്യേക സംഘം പഠനം തുടങ്ങി
RECENT NEWS
Advertisment