ഐസിടി അക്കാദമി ഓഫ് കേരളയുടെ ദശാബ്ദാഘോഷങ്ങൾക്ക് സമാപനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ യുവജനതയെ സാങ്കേതിക വിദ്യയിലൂടെയും നൈപുണ്യ വികസനത്തിലൂടെയും ശാക്തീകരിക്കുന്നതിൽ മുൻപന്തിയിൽ നിന്ന ഐസിടി അക്കാദമി ഓഫ് കേരള 10 വർഷം പൂർത്തിയാക്കി ദശാബ്ദാഘോഷങ്ങളുടെ സമാപനച്ചടങ്ങ് തിരുവനന്തപുരം ട്രാവൻകോർ ഹാൾ, ടെക്നോപാർക്കിൽ വെച്ച് നടത്തി. സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ നയിച്ച പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ചടങ്ങ് ശ്രദ്ധേയമാക്കി. കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യയും നൈപുണ്യവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് മാത്രമല്ല, ഉയർന്നതോതിലുള്ള തൊഴിൽ സാധ്യതകൾ സംസ്ഥാനതലത്തിൽ ഉറപ്പാക്കുന്നതിലും ഐസിടാക്കിൻ്റെ നിരന്തര പ്രവർത്തനം നിർണ്ണായകമാണ് എന്നദ്ദേഹം പറഞ്ഞു. ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി മേഖലകളിൽ പുതുമുഖർക്കായി കെഎസ്ഐടിഎം പുതിയ ഇന്റേൺഷിപ്പ് ആരംഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങിന്റെ ഭാഗമായി കേരള സ്റ്റാർട്ട്അപ്പ് മിഷൻ സി.ഇ.ഒ. അനൂപ് പി.അംബിക, ഇവൈജിഡിഎസ് തിരുവനന്തപുരം പ്രതിനിധി സുബീഷ് റാം എന്നിവർ സംസാരിച്ചു. ഐസിടാക് സി.ഇ.ഒ. മുരളീധരൻ മന്നിങ്കൽ, ദശാബ്ദ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇതോടൊപ്പം ടെകാത്‌ലോൺ 2024–25 വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി. റിജി എൻ.ദാസ് ഈ വർഷത്തെ ടെകാത്‌ലോൺ മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. കെ.വി. ശ്രീകുമാർ സ്വാഗതവും ഡോ. ദീപ വി.ടി. നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...