ഐസിയു പീഡനക്കേസ് ; പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴി പോലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും. മെഡിക്കൽ കോളേജ് പോലീസാണ് മൊഴിയെടുക്കുക. പരാതിക്കാരി കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തി ആരോഗ്യമന്ത്രിയെയും സംസ്ഥാന പോലീസ് മേധാവിയെയും കണ്ടിരുന്നു. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഈ പരാതി ജില്ല പോലീസ് മേധാവിക്ക് കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴിയെടുക്കുന്നത്. നീതി നിഷേധിക്കുകയാണെന്നും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും യുവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് അതിജീവിത ആരോഗ്യ മന്ത്രിയെ നേരിൽ കണ്ടത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കും എന്നാണ് മന്ത്രി അതിജീവിതക്ക് നൽകിയ ഉറപ്പ്. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അതിജീവിത പറയുന്നു. വിഷയത്തിൽ ഇത് വരെയുള്ള നടപടികൾ സംബന്ധിച്ച് അറിയാൻ വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷക്ക് ലഭിക്കുന്ന മറുപടി കൂടി പരിഗണിച്ച് സമരമിരിക്കാനാണ് തീരുമാനമെന്നും അതിജീവിത പറഞ്ഞു.വുമൺ ജസ്റ്റിസ് അടക്കമുള്ള വനിതാ സംഘടനകളും അതിജീവിതക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....