തിരുവനന്തപുരം : തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വർണ്ണശബളമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. ഘോഷയാത്രയ്ക്കുള്ള വിവിധ ഫ്ലോട്ടുകളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞുപോയ ഒരു വാരം തിരുവനന്തപുരത്തിന് ആഘോഷങ്ങളുടേതായിരുന്നു. കാഴ്ചയുടെ പുതിയ വിസ്മയങ്ങൾ ഒരുക്കിയ ആഘോഷക്കാഴ്ചകൾക്കാണ് ഇന്ന് തിരശീല വീഴുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് വെള്ളയമ്പലത്ത് നടക്കുന്ന ചടങ്ങിൽ സ്പീക്കർ എഎൻ ഷംസീർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പതാക കൈമാറും. തൊട്ടുപിന്നാലെ വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് മുഖ്യകലാകാരന്മാർക്ക് വാദ്യോപകരണമായ കൊമ്പ് കൈമാറും. ഇതോടെ വാദ്യമേളത്തിന് തുടക്കമാവും.
പിന്നാലെ ഘോഷയാത്ര. കേന്ദ്ര, സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ അറുപതോളം ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരക്കും. കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, നീലക്കാവടി പൂക്കാവടി, ചിന്ത്, കാവടി, അമ്മൻകുടം തുടങ്ങിയവയും ചടങ്ങിന് മിഴിവേകും. ഘോഷയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. എന്നാൽ ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് യാത്ര സൗകര്യം ഒരുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























