റാന്നി : സ്ത്രീധന നിരോധനം, ഗാര്‍ഹിക പീഡന നിരോധനം, സ്ത്രീധന മരണങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ ബോധവത്ക്കരണ ക്ലാസും, ഒപ്പു ശേഖരണവും, ചിത്ര രചനാ മത്സരവും, ചര്‍ച്ചയും സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തില്‍ ഉന്നതിയിലെത്തിയിട്ടും ഗാര്‍ഹിക പീഡനങ്ങളും, സ്ത്രീധന മരണങ്ങളും വര്‍ദ്ധിച്ചു വരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ തലത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
സ്കൂള്‍ സൈക്കോ സോഷ്യല്‍ പദ്ധതി, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലാസ് നടത്തിയത്. 1961ല്‍ സ്ത്രീധന നിരോധന നിയമവും, 2005ല്‍ ഗാര്‍ഹിക പീഡന നിരോധന നിയമവും നിലവില്‍ വന്നിട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. സ്കൂള്‍ പ്രഥമധ്യാപിക കെ.പി അജിത ഉദ്ഘാടനം ചെയ്തു. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ആര്‍ രജനി ക്ലാസെടുത്തു.