സ്ത്രീധന നിരോധനം ; ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ ബോധവത്ക്കരണ ക്ലാസും ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്ത്രീധന നിരോധനം, ഗാര്‍ഹിക പീഡന നിരോധനം, സ്ത്രീധന മരണങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ ബോധവത്ക്കരണ ക്ലാസും, ഒപ്പു ശേഖരണവും, ചിത്ര രചനാ മത്സരവും, ചര്‍ച്ചയും സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തില്‍ ഉന്നതിയിലെത്തിയിട്ടും ഗാര്‍ഹിക പീഡനങ്ങളും, സ്ത്രീധന മരണങ്ങളും വര്‍ദ്ധിച്ചു വരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂള്‍ തലത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

സ്കൂള്‍ സൈക്കോ സോഷ്യല്‍ പദ്ധതി, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലാസ് നടത്തിയത്. 1961ല്‍ സ്ത്രീധന നിരോധന നിയമവും, 2005ല്‍ ഗാര്‍ഹിക പീഡന നിരോധന നിയമവും നിലവില്‍ വന്നിട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. സ്കൂള്‍ പ്രഥമധ്യാപിക കെ.പി അജിത ഉദ്ഘാടനം ചെയ്തു. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ആര്‍ രജനി ക്ലാസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...