ഇടമുറി ഹയർ സെക്കൻഡറി സ്കൂളിനെ സ്പോര്‍ട്സ് ഹബ്ബാക്കി മാറ്റാന്‍ നൂതനാശയങ്ങളുമായി പി.ടി.എ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ സ്പോര്‍ട്സ് ഹബ്ബാക്കി മാറ്റാനുള്ള നൂതനാശയങ്ങളുമായി സ്കൂള്‍ പി.ടി.എ രംഗത്ത്. അധ്യാപക രക്ഷകര്‍ത്തൃ സമ്മേളനത്തിലാണ് പുതിയ ആശയം ഉരുത്തിരിഞ്ഞത്. ഹൈടെക് കെട്ടിടത്തിലേക്ക് അധ്യായനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിന്‍റെ പാതയിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുന്‍ അധ്യാപകര്‍, സ്പോര്‍ട്ട്സ് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പിന്തുണയോടും സഹായത്തോടുമാണ് ആശയം നടപ്പിലാക്കുന്നത്.

വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, കബഡി തുടങ്ങിയവയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്ക് പരിശീലനം സ്കൂളില്‍ നല്‍കും. അത് ലറ്റിക്സിലെ വിവിധ ഇനങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കും. എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുള്ള കായിക പരിശീലനത്തിനും അതിലൂടെ കുട്ടികളുടെ കഴിവുകളെ പ്രത്സാഹിപ്പിക്കുവാനുമുള്ള ബഹൃത്ത് പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. മുന്‍ കാലങ്ങളില്‍ വോളിബോളില്‍ തുടർച്ചയായി മികവ് കാട്ടിയിരുന്നത് ഇടമുറി സ്കൂളായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ രാജീവ് ഉദ്ഘാടനം ചെയ്തു.

എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപിക കെ.പി അജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോശിമാത്യു, വിജയകുമാര്‍, കെ.ജെ ഫിലിപ്പ്, ദിനേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ ഭാരവാഹികളായി എം.വി പ്രസന്നകുമാര്‍ (പ്രസിഡന്‍റ്), ഇ.കെ ബാബു(വൈസ് പ്രസിഡന്‍റ്) എന്നിവരെയും, എം.പി.ടി.എ ഭാരവാഹികളായി ബിന്ദു സുനില്‍ (പ്രസിഡന്‍റ്), അജിതാ രമേശ് (വൈസ് പ്രസിഡന്‍റ്) എന്നിവരെയും തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...