കർഷക ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിച്ചെടുക്കാൻ അനുവദിക്കുന്നില്ല ; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി കർഷകർ

For full experience, Download our mobile application:
Get it on Google Play

റാന്നി : ജില്ലയുടെ കിഴക്കൻ മേഖലയിൽ കർഷക ഭൂമിയിൽ നട്ടുപിടിപ്പിച്ച ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങൾ വീട്ടാവശ്യത്തിനായി മുറിച്ചെടുക്കാൻ അനുവദിക്കാത്ത ഉദ്യോഗസ്ഥ നിലപാടിനെതിരെ പ്രതിഷേധവുമായി കർഷകർ. കിഴക്കൻ മേഖലയിലെ കൈവശക്കാർക്ക് നൽകിയ പട്ടയങ്ങൾ ഏകീകരിച്ച് നൽകണമെന്നും ആവശ്യമുയരുന്നു. പമ്പാവാലി, തുലാപ്പള്ളി പ്രദേശത്തെ കർഷകരെ അടക്കം ദ്രോഹിക്കുന്ന നടപടികളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് പരാതി.

കർഷക ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ അടിയന്തിരാവശ്യങ്ങളിൽ പോലും മുറിച്ചെടുക്കാൻ കഴിയാതെ കഷ്ടത്തിലാണ് കർഷക കുടുംബങ്ങൾ. കുട്ടികളുടെ പഠനം, വിവാഹം, വീടു നിർമ്മാണം തുടങ്ങിയ ആവശ്യങ്ങളിൽ പോലും മരങ്ങൾ മുറിച്ചെടുക്കുന്ന കർഷകർക്കെതിരെ കേസെടുക്കുന്ന നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പമ്പാവാലി , തുലാപ്പള്ളി പ്രദേശങ്ങളിൽ വർഷങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലാണ്. കാട്ടിൽ നിന്ന് കള്ളത്തടി വെട്ടി കടത്തുന്ന വന മാഫിയക്കെതിരെ പലപ്പോഴും നീങ്ങാൻ കഴിയാത്ത വനം വകുപ്പുദ്യോഗസ്ഥരാണ് പാവപ്പെട്ട കൈവശ കർഷകരെ ദ്രോഹിക്കാൻ അരയും തലയും കെട്ടി മുന്നിട്ടിറങ്ങുന്നത്.

വ്യവസ്ഥകളില്ലാതെ പമ്പാവാലി പ്രദേശത്തെ കർഷകരുടെ കൈവശ പട്ടയങ്ങൾ ഏകീകരിച്ച് നൽകണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. 1960 കാലഘട്ടം മുതൽ കൈവശത്തിലുള്ള പമ്പാവാലിയിലെ കർഷകർക്ക് കിട്ടിയ പട്ടയങ്ങളിൽ 15, 25 വർഷങ്ങൾ വരെ കൈമാറ്റാവകാശം പാടില്ലെന്ന വ്യവസ്ഥയുണ്ട്. എന്നാൽ ചിലരുടേത് സാധാരണ പട്ടയങ്ങളുമാണ്. നാളുകളായി ഇത്തരം പട്ടയങ്ങൾ എകീകരിച്ച് നൽകണമെന്ന ആവശ്യവുമായി നാട്ടുകാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തിര സർക്കാർ നടപടികളുണ്ടാകണമെന്നാവശ്യപ്പെട്ട് കർഷകർ വനം വകുപ്പു മന്ത്രി,അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...