മണ്ണീറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മണ്ണീറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. മാരുതി വിളയില്‍ വീട്ടില്‍ വിശ്വംഭരന്‍(65), പ്ലാമൂട്ടില്‍ കുഞ്ഞമ്മ ജോണ്‍(68)എന്നിവര്‍ക്കാണ് പരുക്കേറ്റത്. വടക്കേമണ്ണീറയില്‍ രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. മകന്റെ വീട്ടില്‍ നിന്നും മടങ്ങി വരവേ പ്ലാമൂട്ടില്‍ കുഞ്ഞമ്മ ജോണിനെ എതിരെ വന്ന കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

പന്നി ഇവരെ കുത്തി എറിയുകയും ചെയ്തു. ഈ സമയം ബഹളം കേട്ട് വന്ന് കുഞ്ഞമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മാരുതിവിളയില്‍ വീട്ടില്‍ വിശ്വംഭരന് പരുക്കേല്‍ക്കുകയായിരുന്നു. വിശ്വംഭരന് കാലിനും തലയ്ക്കും കൈയ്യിലും മുറുവുണ്ട്. കുഞ്ഞമ്മയുടെ കാലിലും ശരീരത്തിലും പരുക്കേറ്റിട്ടുണ്ട്. ഇരുവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...