കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം തയ്യാറാക്കുന്ന പരമ്പരയുടെ നാലാം ഭാഗം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും അവരുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചും അതില്‍ നിക്ഷേപകര്‍ക്ക് ദോഷമായി ഒളിഞ്ഞിരിക്കുന്ന വിവരങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത്. നിക്ഷേപകരെ കബളിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ചില സ്ഥാപനങ്ങള്‍ മുമ്പോട്ടുപോകുമ്പോള്‍ ഈ പരമ്പരയിലൂടെ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രയോജനകരമാകും എന്ന് കരുതുന്നു, കൂടുതല്‍പേരിലേക്ക് ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് എത്തിക്കുമല്ലോ – എഡിറ്റോറിയല്‍ ബോര്‍ഡ്.
ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ എല്ലാംതന്നെ വളരെ ആസൂത്രിതമാണ്. വര്‍ഷങ്ങളായി പ്ലാനും പദ്ധതിയും തയ്യാറാക്കിയാണ് ഓരോ സ്ഥാപനങ്ങളും തകര്‍ക്കുന്നത്. ഏറ്റവും വലിയ ഉദാഹരണമാണ് പോപ്പുലര്‍ ഫിനാന്‍സ് പൂട്ടിയപ്പോള്‍ ഉടമകള്‍ക്കുവേണ്ടി പത്തനംതിട്ട കോടതിയില്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി. 16000ലധികം പേജുള്ള ഈ പാപ്പര്‍ ഹര്‍ജി പോപ്പുലര്‍ പൂട്ടുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കിയിരുന്നു. എറണാകുളത്തെ ഒരു അഭിഭാഷക ഗ്രൂപ്പിനായിരുന്നു ഇതിന്റെ ചുമതല. ഇതിന്റെയെല്ലാം മേല്‍നോട്ടം വഹിച്ചത് കേരളത്തിലെ സാമ്പത്തിക തട്ടിപ്പുകളുടെ കേന്ദ്രമായ തൃശൂരിലെ ചിലരാണ്. വളരെ ബുദ്ധിപൂര്‍വ്വവും ആസൂത്രിതവുമായിരുന്നു പോപ്പുലര്‍ തട്ടിപ്പ്. എന്നിട്ടും രാജ്യം വിടാനുള്ള പ്രതികളുടെ നീക്കം പാളി. ഇതില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇപ്പോള്‍ ചിലര്‍ തട്ടിപ്പിന് ഒരുങ്ങുന്നത്.
തട്ടിപ്പ് നടത്താന്‍ പദ്ധതിയിടുന്നവര്‍ ഒരുഡസനിലധികം കമ്പിനികളും സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതാണ് ആദ്യപടി. ഇതില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയും എന്‍.ബി.എഫ്.സിയും എല്‍.എല്‍.പിയും നിധി കമ്പിനിയും കേരള മണി ലെന്റിംഗ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങളുമൊക്കെ ഉണ്ടാകും. കോന്നി പോപ്പുലര്‍ ഫിനാന്‍സിന് ഇരുപത്തിനാലോളം കടലാസ് കമ്പിനികള്‍ ഉണ്ടായിരുന്നു. നിക്ഷേപങ്ങള്‍ക്ക് നല്‍കിയ രസീതുകള്‍ ഒക്കെ ഈ സ്ഥാപനങ്ങളുടെ പേരിലായിരുന്നു. പലരുടെയും പണം നിക്ഷേപമായിരുന്നില്ല. പകരം അതൊക്കെ LLP കമ്പിനിയുടെ ഷെയറുകള്‍ ആയിരുന്നു. Limited Liability Partnership എന്നതിന്റെ ചുരുക്കപ്പേരാണ് LLP. ഈ കമ്പിനി ലാഭമുണ്ടാക്കിയാല്‍ ലാഭവിഹിതം ഷെയര്‍ എടുത്തവര്‍ക്ക് ലഭിക്കും. മറിച്ച് നഷ്ടം ഉണ്ടാകുകയോ പൂട്ടിപ്പോകുകയോ ചെയ്‌താല്‍ അതിന്റെ ബാധ്യതയും ഷെയര്‍ എടുത്തവര്‍ക്കാണ്. പണം നല്‍കിയവര്‍ നിക്ഷേപമായിട്ടാണ് നല്‍കിയതെങ്കിലും ഇതൊന്നും നിക്ഷേപത്തിന്റെ കണക്കില്‍ വന്നില്ല. തട്ടിപ്പ് നടത്താന്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ അത് ബോധപൂര്‍വ്വം ഷെയര്‍ ആക്കി വരവ് ചെയ്തു. അതായത് അവരെയൊക്കെ സ്ഥാപനത്തിന്റെ ഉടമകളാക്കി.
നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികളോടാണ് (NBFC) എല്ലാവര്‍ക്കും പ്രിയം. അതുകൊണ്ടുതന്നെ പരസ്യത്തിന് കോടികള്‍ ചെലവഴിച്ച് ഈ കമ്പിനിയുടെ ബ്രാണ്ട് മൂല്യം ഉയര്‍ത്തും. ജനപ്രിയ താരങ്ങളായിരിക്കും ബ്രാന്‍ഡ് അമ്പാസിഡര്‍മാര്‍. NBFC കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ ഒന്നും നടത്തുവാന്‍ അനുവാദം ഇല്ല. നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനും കഴിയില്ല. എന്നാല്‍ NBFC കള്‍ പൊന്മുട്ടയിടുന്ന താറാവ് തന്നെയാണ്. കോടികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തും. >>> തുടരും….
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs