വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ ചട്ടലംഘനം നടന്നിട്ടില്ല ; കാലടി സര്‍വകലാശാല മുന്‍ വി സി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വ്യാജരേഖ കേസില്‍ കുറ്റാരോപിതയായ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കാലടി സര്‍വകലാശാല മുന്‍ വിസി ധര്‍മ്മരാജ് അടാട്ട്. ജനറല്‍ അഡ്മിഷന്‍ ചട്ടത്തെ പിഎച്ച്ഡി അഡ്മിഷനുമായി ബന്ധപ്പെടുത്തുകയാണ് പലരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് സീറ്റുകള്‍ ഇല്ലാത്തതിനാലാണ് സീറ്റ് വര്‍ധിപ്പിച്ചത്. റിസേര്‍ച്ച് അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സീറ്റ് വര്‍ധിപ്പിച്ചതെന്നും ധര്‍മരാജ് അടാട്ട് പറഞ്ഞു.

അഡ്മിഷന്‍ നടത്തുന്നതും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും യോഗ്യരായവരെ അഡ്മിറ്റ് ചെയ്യുന്നതുമെല്ലാം റിസേര്‍ച്ച് കമ്മിറ്റിയുടെയും ഡിപ്പാര്‍ട്ട്മെന്റിന്റെയും നേതൃത്വത്തിലാണ്. ഇക്കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ക്ക് പങ്കില്ലെന്നും മുന്‍ വി സി പ്രതികരിച്ചു. വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ പ്രതി കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ ധര്‍മരാജ് അടാട്ടിനെതിരെ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍ ദിനു വെയില്‍ രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...