റാന്നി : തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് മുന്നോടിയായി ശനിയാഴ്ച ആചാര്യ വിജയമ്മ നയിച്ച നാരായണീയ പാരായണം നടന്നു. യജ്ഞവേദിയിൽ ശനിയാഴ്ച വൈകീട്ട് മേൽശാന്തി അജിത്ത് കുമാർപോറ്റി വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും നിർവഹിച്ചു. അഡ്വ.ടി.ആർ.രാമനാഥന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. കലവറ നിറയ്ക്കൽ ചടങ്ങും നടന്നു. തിങ്കളാഴ്ച രാവിലെ 7.30-ന് ദേവീഭാഗവത പാരായണം ആരംഭിക്കും. പ്രൊഫ. ശിവശ്രീ ശബരിനാഥാണ് യജ്ഞാചാര്യൻ. യജ്ഞദിവസങ്ങളിൽ രാവിലെ 6.30-ന് ലളിതാ സഹസ്രനാമജപം, 7.30-ന് ദേവീഭാഗവത പാരായണം, പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്്, രാത്രി ഏഴിന് ഭജന, പ്രഭാഷണം. 23-ന് രാവിലെ 10-ന് അവഭൃഥ സ്‌നാനം, 12-ന് കുങ്കുമാഭിഷേകം എന്നിവയോടെ യജ്ഞം സമാപിക്കും. നവരാത്രി ഉത്സവ ഭാഗമായി വിശേഷാൽ പൂജകൾ 15-ന് തുടങ്ങും. എല്ലാ ദിവസവും രാവിലെ വിദ്യാധിരാജ ഗണപതിഹോമം, വിശേഷാൽ ദേവീപൂജ എന്നിവ നടക്കും. 22-ന് വൈകീട്ട് പൂജവെപ്പ്, വിജയദശമി ദിനമായ 24-ന് രാവിലെ സരസ്വതീ പൂജ, 7.30-ന് പൂജയെടുപ്പ്, 7.50-ന് വിദ്യാരംഭം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























