മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് നേര്യമംഗലത്ത് കൊക്കയിലേക്ക് മറിഞ്ഞു ; ഒരാള്‍ മരിച്ചു – 25 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: നേര്യമംഗലം ചാക്കോച്ചി വളവിൽ കെ.എസ്.ആർ ടി സി ബസ് താഴ്‍ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. ബസില്‍ നിന്ന് പുറത്തെടുത്ത് കോതമംഗലം ധര്‍മഗിരി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കറ്റ പത്താം മൈൽ സ്വദേശി അസീസിനെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേർ ചികിത്സയിലാണ്.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് മരത്തിൽ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറിൽ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ട ബസാണിത്. അപകടം നടക്കുന്ന സമയത്ത് അറുപതോളം പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോതമംഗലം, നേര്യമംഗലം ആശുപത്രികളിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...