നീരൊഴുക്ക് കുറഞ്ഞു ; മൂന്നാം ഷട്ടറും അടച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്ന് ഷട്ടറുകളില്‍ അവസാനത്തേതും അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് മൂന്നാമത്തെ ഷട്ടറും അടക്കാന്‍ സംസ്ഥാന റൂള്‍ ലെവല്‍ കമ്മിറ്റി തീരുമാനിച്ചത്. രണ്ട് ഷട്ടറുകള്‍ നേരത്തെ അടച്ചിരുന്നു. തുടര്‍ന്ന് ഒരു ഷട്ടര്‍ 35 സെന്റിമീറ്ററില്‍ നിന്ന് 40 സെന്റീമീറ്ററായി ഉയര്‍ത്തുകയും ചെയ്‌തു.

ജലനിരപ്പ് 2397.90 അടിയിലെത്തിയതോടെയാണ് ഷട്ടര്‍ അടയ്‌ക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്‌ടര്‍ അനുമതി നല്‍കിയത്. ഒക്ടോബര്‍ 19നാണ് ഇടുക്കിയിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്‍റിമീറ്റര്‍ വീതം തുറന്നത്. മഴ കുറയുകയും പുതിയ റൂള്‍ ലെവല്‍ നിലവില്‍ വരുകയും ചെയ്തതോടെ 22ന് രണ്ട് ഷട്ടറുകള്‍ അടച്ചു. മൂന്നാമത്തെ ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരുന്നത്. ഇത്രയും ദിവസം കൊണ്ട് 46.296 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഷട്ടര്‍ വഴി പുറത്തേക്ക് ഒഴുകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...