ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് 2 പേര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഡോണല്‍ ഷാജി, അക്‌സ റെജി എന്നിവരാണ് മരിച്ചത്. മുട്ടം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം. കോളജില്‍നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ അക്‌സാ റെജി (18) പത്തനംതിട്ട സ്വദേശിയാണ്. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഡോണല്‍ ഷാജി (22) ഇടുക്കി മുരിക്കാശേരി സ്വദേശിയാണ്. എങ്ങനെയാണ് ഇവര്‍ വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് വ്യക്തമല്ല. തൊടുപുഴയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സംഘമെത്തിയാണ് രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...

വന്ദേമാതരം തടസ്സപ്പെടുത്തിയാൽ 3 വർഷം തടവ് ; രാജ്യസഭയിൽ അമിത് ഷാ ബില്ല് അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം...

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...