സത്രം എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സത്രം എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്‍സിസിക്ക് വേണ്ടി സംസ്ഥാന പിഡബ്ല്യൂഡി, വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്താണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. പദ്ധതിയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് 630 മീറ്റര്‍ മാത്രം നീങ്ങിയാണ് പദ്ധതി മേഖല. ഇവിടെ പദ്ധതി നടപ്പായാല്‍ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും അത് ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പാരിസ്ഥിതിക ദുര്‍ബ്ബല മേഖലയില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വനത്തോട് ചേര്‍ന്ന് എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുന്നത് വന്യജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്കാരന്റെ വാദം ശരിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....