ജലവര്‍ഷത്തില്‍ ഇടുക്കി സംഭരണിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജലശേഖരം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പുതിയ ജലവര്‍ഷത്തില്‍ ഇടുക്കി സംഭരണിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജലശേഖരം. മെയ് ആദ്യവാരം ജലനിരപ്പ് 36 ശതമാനമെത്തി. നിലവില്‍ 2341.8 അടി വെള്ളമാണ് ഇടുക്കിയിലുള്ളത്, സംഭരണ ശേഷിയുടെ 39 ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 37.22 ശതമാനമായിരുന്നു. 2018ല്‍ 25, 2019ല്‍ 27, 2020ല്‍ 36 ശതമാനം ആയിരുന്നു. കഴിഞ്ഞ ജൂണില്‍ മഴ കുറഞ്ഞെങ്കിലും പിന്നീട് ശക്തമായി. തുലാമഴ കൂടി കനത്തത്തോടെ നാല് തവണയാണ് ഇടുക്കി സംഭരണി തുറന്നത്. ജൂണ്‍ ഒന്നു മുതല്‍ മേയ് 31 വരെയാണ് മഴവര്‍ഷമായി കെഎസ്‌ഇബി കണക്കാക്കുന്നത്. മഴക്കാലത്തേക്ക് ഇടുക്കിയില്‍ 20 ശതമാനത്തില്‍ താഴെ വെള്ളമാണ് സംഭരിക്കാറുള്ളത്.

2018 മുതല്‍ ഇതില്‍ മാറ്റം വന്നു. പ്രതീക്ഷിക്കാതെ എത്തുന്ന മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് ഇടുക്കിയിലെ ജലനിരപ്പ് കുറച്ച്‌ നിര്‍ത്താനുള്ള ശ്രമവും കെഎസ്‌ഇബി നടത്തുന്നുണ്ട്. വേനല്‍ക്കാലത്ത് മറ്റിടങ്ങളില്‍ ലഭിച്ച അത്രയും മഴ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് ലഭിച്ചില്ലെന്ന് ഡാം സേഫ്റ്റി അധികൃതരും വ്യക്തമാക്കുന്നു. ഓരോ സമയത്തും ലഭിക്കുന്ന മഴയും ജലനിരപ്പും താരതമ്യം ചെയ്ത് കൃത്യമായ പ്ലാനിങ് നടത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് അധികൃതരുടെ പക്ഷം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...