ക​ട്ട​പ്പ​ന​യി​ല്‍ വീ​ട്ട​മ്മ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​കം

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ല്‍ വീ​ട്ട​മ്മ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ്. വീ​ട്ട​മ്മ​യെ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്ന് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​ലീ​സ് സ​ര്‍​ജ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. പ​രി​സ​ര​വാ​സി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. സം​ശ​യ​മു​ള്ള​വ​ര്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചി​ല​രു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 4.30 ഓ​ടെ​യാ​ണ് ക​ട്ട​പ്പ​ന എ​സ്‌എ​ന്‍ ജം​ഗ്ഷ​ന്‍ കൊ​ച്ച​പു​ര​യ്ക്ക​ല്‍ ജോ​ര്‍​ജി​ന്റെ ഭാ​ര്യ ചിന്നമ്മ(63)​യെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യും ഭ​ര്‍​ത്താ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ താമ​സി​ച്ചി​രു​ന്ന​ത്.

ഭ​ര്‍​ത്താ​വ് ജോ​ര്‍​ജ്ജ്  വീ​ടി​ന്റെ  ര​ണ്ടാം നി​ല​യി​ലാ​യി​രു​ന്നു ഉ​റ​ങ്ങി​യി​രു​ന്ന​ത്. പു​ല​ര്‍​ച്ചെ താ​ഴ​ത്തെ നി​ല​യി​ല്‍ എത്തി​യ​പ്പോ​ഴാ​ണ് ചി​ന്ന​മ്മ ക​ട്ടി​ലി​ല്‍ നി​ന്നും വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോക​മ​റി​ഞ്ഞ​ത്. വീ​ട്ട​മ്മ അ​ണി​ഞ്ഞി​രു​ന്ന നാ​ല് പ​വ​നോ​ളം സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വീ​ടി​നു​ള്ളി​ല്‍ നി​ന്നും മ​റ്റൊ​ന്നും ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ ഉ​ള്‍​പ്പ​ടെ സ്ഥ​ല​ത്തെ​ത്തി​ച്ച്‌ പോ​ലീ​സ് തെ​ളി​വ് ശേഖരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...