ഇടുക്കിയിലെ പ്രളയ പുനരധിവാസ പദ്ധതി താളംതെറ്റി ; 2018ൽ വീടും സ്ഥലവും നഷ്ടമായ കുടുംബങ്ങൾ പെരുവഴിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിലെ പ്രളയ പുനരധിവാസ പദ്ധതി താളം തെറ്റി. 2018ലെ മഹാ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മണിയാറൻകുടിയിൽ സ്ഥലം നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല. കഴിഞ്ഞ അഞ്ച് വർഷമായി വാടകക്കും ബന്ധു വീടുകളിലുമായി കഴിയുകയാണ് പതിമൂന്ന് കുടുംബങ്ങൾ. മന്ത്രി റോഷി അഗസ്റ്റിന്റെ സ്വന്തം മണ്ഡലത്തിലാണ് ഈ ദുരവസ്ഥ. പെരിങ്കാല, മുളകുവള്ളി, കമ്പളികണ്ടം, പനംകുട്ടി എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് മണിയാറൻകുടിയിൽ പുനരധിവസിപ്പിച്ചത്. പത്ത് ലക്ഷം രൂപ ധനസഹായമെന്ന സർക്കാർ പ്രഖ്യാപനത്തിലായിരുന്നു ഇവരുടെ പ്രതീക്ഷകളത്രയും. ആറ് ലക്ഷം രൂപ സ്ഥലത്തിനും നാല് ലക്ഷം രൂപ വീട് പണിയുന്നതിനുമായിരുന്നു സഹായം. സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ നാല് ലക്ഷം രൂപ മാത്രമാണ് ഇവർക്ക് നൽകിയത്.

വെള്ളവും വഴിയും വൈദ്യുതിയുമെത്താത്ത മലഞ്ചെരുവിൽ കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റ് പെറുക്കിയും വീടൊരുക്കാൻ കഴിഞ്ഞത് മൂന്ന് പേർക്ക് മാത്രം. അഞ്ച് സെന്റ് സ്ഥലത്ത് 430 സ്ക്വയർഫീറ്റ് വീടിനായിരുന്നു അനുമതി. കുടിവെള്ളമടക്കം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥ വന്നതോടെ പലരും വീടെന്ന സ്വപ്നം ഉപേക്ഷിച്ചു. പൊതുകുളത്തിന് പഞ്ചായത്ത് സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്തും പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് ജില്ലാകളക്ടറും പലകുറി പറഞ്ഞു. പക്ഷേ പരിഹാരം മാത്രം ഉണ്ടായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...