ഭര്‍ത്താവിനെ കുടുക്കാന്‍ വണ്ടന്‍മേട് പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച കേസ് ; ഒരാള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഭര്‍ത്താവിനെ കുടുക്കാന്‍ എല്‍ഡിഎഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് വാഹനത്തില്‍ ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വെച്ചത്‌. ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകനുമായി ചേര്‍ന്ന് ശ്രമിച്ച സംഭവത്തില്‍ വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമായിരുന്ന സൗമ്യ എബ്രഹാം നേരത്തെ അറസ്റ്റിലായിരുന്നു.

സൗമ്യയ്ക്ക് എംഡിഎംഎ ലഭ്യമാക്കിയത് ശ്യാം റോഷാണ്. ഇയാള്‍ കോഴിക്കോട് നിന്ന് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചു നല്‍കുകയായിരുന്നു. സൗമ്യയുടെ കൈവശം മയക്കുമരുന്ന് എത്തിച്ചു നല്‍കിയ ഷാനവാസ്, ഷെഫീന്‍ ഷാ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. സൗമ്യയുടെ കാമുകന്റെ സഹായികളായിരുന്നു ഷാനവാസും ഷെഫീന്‍ ഷായും. ഗള്‍ഫിലുള്ള കാമുകന്റെ  ആസൂത്രണം അനുസരിച്ചാണ് കോഴിക്കോട് നിന്ന് എത്തിച്ച മയക്കുമരുന്ന് ഇരുവരും ചേര്‍ന്ന് യുവതിയ്ക്ക് കൈമാറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...