ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായില്ല ; വീണ്ടും സമരവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തിതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി. നട്ടെല്ലുണ്ടെങ്കിൽ ഇടുക്കിയിലെ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ തയ്യാറാകണമെന്ന് സമിതി ജനറൽ കൺവീനർ സെബാസ്റ്റ്യൻ കൊച്ചു പുരക്കൽ പറഞ്ഞു. ഇല്ലെങ്കിൽ ജില്ലയിലെ സർക്കാർ പരിപാടികൾ ബഹിഷ്ക്കരിക്കും ഇടതു സർക്കാരിന് തുടർ ഭരണം കിട്ടിയിട്ടും ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പട്ടയ വിതരണം വേഗത്തിലാക്കാനും നടപടി സ്വീകരിക്കാത്തതാണ് ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരം തുടങ്ങാൻ കാരണം.

കട്ടപ്പനയിൽ നടന്ന സായാഹ്ന സത്യഗ്രഹത്തിന്റെ ഉദ്ഘാടന വേദിയിലാണ് സർക്കാരിനെതിരെ സമിതി രൂക്ഷ വിമർശനമുന്നയിച്ചത്. ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനൊപ്പം കർഷകർ വച്ചു പിടിപ്പിച്ച മരങ്ങൾ മുറിക്കുന്നതിനുള്ള ഉത്തരവ് പിഴവുകൾ തിരുത്തി പുറത്തിറക്കുമെന്ന വാഗ്ദാനവും പാലിച്ചിട്ടില്ല. നിർമ്മാണ നിരോധനം, വന്യമൃഗശല്യം എന്നിവ ഒഴിവാക്കുന്നതിനുളള നടപടികളും വേഗത്തിലാക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര പറഞ്ഞു. സമിതി നടത്തുന്ന സമരത്തിന് ശക്തമായ പിന്തുണയാണ് ഇടുക്കി രൂപത മുമ്പ് നൽകിയിരുന്നത്. വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് സഭ പിന്മാറിയിരുന്നു.

ഇന്നലെ നടന്ന സമരം ഉദ്ഘാടനം ചെയ്യാൻ ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ എത്തിയത് സഭ വീണ്ടും സമിതിയുടെ സമരങ്ങൾക്ക് പിന്തുണ നൽകിയേക്കുമെന്നതിന്റെ സൂപനയാണ്. അയ്യായിരത്തോളം പേരെ പങ്കെടുപ്പിച്ച് കളക്ടറേറ്റിലേക്ക് മാർച്ച് നടത്താൻ മുൻകയ്യെടുക്കുമെന്ന പ്രഖ്യാപനുവമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. വിവിധ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് സമരത്തിന് തയ്യാറെടുക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...