നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ നാലുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നെടുങ്കണ്ടം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടും. ഒരാഴ്ചത്തേക്കാണ് അടച്ചിടുന്നത്. ചരക്കുവാഹനങ്ങള്‍, പാല്‍, പത്രം എന്നിവയ്ക്ക് മാത്രമാണ് അനുമതി. കടകള്‍ തുറക്കുന്നതിന് നിരോധനമുണ്ട്. അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചു നല്‍കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാമ്പാടുംപാറ പഞ്ചായത്തിലെ നാലാം വാര്‍ഡ്, കരുണാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകള്‍ എന്നിവയും പൂര്‍ണമായും അടയ്ക്കും.
നാലുപേര്‍ക്ക് കോവിഡ് ; ഇടുക്കി ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ; നെടുങ്കണ്ടം പഞ്ചായത്ത് പൂര്‍ണമായി അടച്ചിട്ടു
RECENT NEWS
Advertisment