ലോക്ക്ഡൗണ്‍ തീര്‍ന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ സര്‍വ്വകലാശാല പരീക്ഷകളും നടത്താന്‍ ശ്രമിക്കും : കെ.ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ തീര്‍ന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ സര്‍വ്വകലാശാല പരീക്ഷകളും നടത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ. ടി ജലീല്‍. അതിനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. എല്ലാ സര്‍വകലാശാലകളും ഓണ്‍ലൈനായി ക്ലാസുകള്‍ പൂര്‍ത്തീകരിക്കണം. എത്രയും വേഗം അധ്യയന വര്‍ഷം തുടങ്ങാനാണ് ശ്രമിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതിനായി അവസാന വര്‍ഷ പരീക്ഷകള്‍ ആദ്യം തീര്‍ക്കും.

അധ്യയന വര്‍ഷം തുടങ്ങാന്‍ എല്ലാ പരീക്ഷകളും തീരുന്നത് വരെ കാത്തിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ മന്ത്രി പ്രവാസികള്‍ തിരിച്ചെത്തുന്നതിന് മുന്നോടിയായി കേരളം എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കി. കൊവിഡ് ഇതര മരണങ്ങളില്‍ മൃതദേഹം നാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കണം. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ഒസി വാങ്ങണമെന്ന നിര്‍ദ്ദേശം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...