‘തീപടര്‍ന്ന വിവരം അറിയിച്ചത് ഫൈസല്‍’ ; വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്ന് ദൃക്സാക്ഷി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയിൽ മകനെയും കുടുംബത്തെയും അച്ഛൻ അതിദാരുണമായി കൊലപ്പെടുത്തി. വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തിയിരുന്നെന്നും എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നും രാഹുല്‍ പറഞ്ഞു.

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു. തീപടര്‍ന്നതോടെ രക്ഷപ്പെെടാനായി ഫൈസലും കുടുംബവും ശുചിമുറിയില്‍ കയറി. തീയും പുകയും കാരണം ആരെയും രക്ഷിക്കാനായില്ലെന്നും രാഹുല്‍ പറഞ്ഞു.

ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ഹമീദ്. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്.

കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. മക്കളുമായി കുറച്ച് കാലങ്ങളായി വഴക്കുണ്ടായിരുന്നെന്നും എന്നാല്‍ ഹമീദ് ഇത്തരമൊരു കൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...